ഗ്രേറ്റർ മാഞ്ചസ്റ്റർ∙ രണ്ട് കുറ്റവാളികളുമായി നിയമവിരുധമായ ബന്ധം പുലർത്തിയതിന് തടവിൽ കഴിഞ്ഞ മുൻ പൊലീസ് ഉദ്യോഗസ്ഥ സോഷ്യൽ മീഡിയയിൽ ഇൻഫ്ലൂൻസറായി പ്രത്യക്ഷപ്പെട്ടതായി റിപ്പോർട്ട്. മുൻ ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് കോൺസ്റ്റബിൾ ചോണി കെന്നിയാണ് (28) ജയിൽ ശിക്ഷയ്ക്ക് ശേഷം ‘പ്രിസൺ ഇൻഫ്ലൂൻസർ’ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ കണ്ടന്റ് ക്രിയേറ്ററായി രംഗപ്രവേശനം നടത്തിയത്.
-
വിലനും മോട്ട്ലിയും മുതലെടുത്തത് കെല്ലിയുടെ ദൗർബല്യം പൊലീസ് റെയ്ഡിനെക്കുറിച്ച് മോട്ട്ലിയോട് പറയുകയും ഒറ്റുകാരെ കണ്ടെത്താമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.
സാൽഫോർഡിലെ ഫോറസ്റ്റ് ബാങ്ക് ജയിലിൽ വെച്ച് യൂണിഫോമിൽ ലഹരിമരുന്ന് ഇടപാടുകാരനായ കാമുകനെ ചുംബിക്കുന്നത് ക്യാമറയിൽ പതിഞ്ഞതിനെ തുടർന്നാണ് ചോണിക്ക് കുരുക്കായത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ ചോണിക്ക് രണ്ട് തടവുകാരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. രഹസ്യവിവരങ്ങൾ ഉൾപ്പെടെ ചോണി ഇവർക്ക് ചോർത്തി നൽകിയിരുന്നു.
‘ex-prisoner breaking the stigma’ (തെറ്റിധാരണകളെ തകർക്കുന്ന മുൻ തടവുകാരി) എന്ന ടാഗ് ലൈനിലാണ് ചോണി സോഷ്യൽ മീഡിയയിൽ ജയിൽ ജീവിതത്തെക്കുറിച്ചുള്ള വിഡിയോകൾ പോസ്റ്റ് ചെയ്യുന്നത്. സൗന്ദര്യവർധക ചികിത്സകളെയും ചോണി പ്രോത്സാഹിപ്പിക്കുന്നുണ്ട്.
സ്ത്രീകൾ മാത്രമുള്ള തുറന്ന ജയിലിന്റെ ഗേറ്റിൽ കുടുംബാംഗങ്ങളെ കണ്ടുമുട്ടുന്ന ചിത്രങ്ങളും ചോണി പങ്കുവച്ചിട്ടുണ്ട്. ജയിൽ ജീവിതത്തിലെ ആദ്യ ദിവസം പേടിപ്പെടുത്തുന്നതായിരുന്നുവെന്ന് ചോണി പറയുന്നു. ‘ആ രാത്രിയിൽ ഞാൻ ഒറ്റയ്ക്കിരുന്നു. ചുറ്റും ആളുകൾ വാതിലുകൾ അടിക്കുകയും പൈപ്പുകൾ തട്ടുകയും ചെയ്തു. സമയം എന്താണെന്നറിയാനായില്ല. ക്ലോക്കോ കർട്ടനോ ഒന്നുമില്ലാത്ത അവസ്ഥയായിരുന്നു’ –എന്നാണ് ചോണി പറഞ്ഞത്.
സാമ്പത്തിക ലാഭമല്ല, മറിച്ച് തടവുകാരുടെ പ്രീതി മാത്രമാണ് സർവീസിലിരിക്കെ അവരുമായി ബന്ധം പുലർത്താൻ ചോണിയെ പ്രേരിപ്പിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
English Summary:
Chonnie Kenny, a former Greater Manchester Police constable, has reappeared on social media as a ‘prison influencer’ after serving a jail term for maintaining unlawful relationships with convicted criminals.
mo-nri-uknews 2fu6od4mkksc5cbo8j5ohgtjk3 mo-judiciary-lawndorder-police 77lnipeoka13mj37hjuf7chidj-list mo-nri-europe-news 2fjlij88hq8sjbvri5jmbvecsv-list mo-news-world-countries-unitedkingdom mo-crime-crime-news
